Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Leg Injury.

Kottayam

ആ​ഞ്ഞി​ലി മ​രം വീ​ടി​നു​ള്ളി​ലേ​ക്ക് കു​ത്തി​ക്ക​യ​റി; വീ​ട്ടു​ട​മ​സ്ഥ​ന്‍റെ കാ​ലി​നു ഗു​രു​ത​ര പ​രിക്ക്

പെ​രി​ങ്ങ​ളം: ഉ​രു​ള്‍​പൊ​ട്ട​ലി​ന്‍റെ കു​ത്തൊ​ഴു​ക്കി​ല്‍ ഒ​ഴു​കി​യെ​ത്തി​യ വ​ലി​യ ആ​ഞ്ഞി​ലി മ​രം വീ​ടി​നു​ള്ളി​ലേ​ക്ക് കു​ത്തി​ക​യ​റി വീ​ട്ടു​ട​മ​സ്ഥ​ന്‍റെ കാ​ലി​നു ഗു​രു​ത​ര പ​രിക്ക്. പെ​രി​ങ്ങു​ളം വെ​ട്ടു​ക​ല്ലേ​ല്‍ മാ​ര്‍​ട്ടി​ന്‍റെ വീ​ട്ടി​ലേ​ക്കാ​ണ് ഉ​രു​ള്‍ മ​ല​വെ​ള്ള​പ്പാ​ച്ചി​ല്‍ വ​ലി​യ ആ​ഞ്ഞി​ലി​മ​രം ഒ​ഴു​കി​യെ​ത്തി​യ​ത്.

ഇ​വി​ടെ മൂ​ന്ന് ഉ​രു​ളു​ക​ളാ​ണ് പൊ​ട്ടി​യ​ത്. ആ​ദ്യ ഉ​രു​ളി​ല്‍ ചെ​റി​യ മു​ഴ​ക്ക​ത്തോ​ടെ വെ​ള്ള​ത്തി​ന്‍റെ കു​ത്തൊ​ഴു​ക്കു​ണ്ടാ​യി. ര​ണ്ടാ​മ​തും മ​ല​വെ​ള്ള​പ്പാ​ച്ചി​ലു​ണ്ടാ​യി. മൂ​ന്നാ​മ​ത്തെ മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ലാ​ണ് വ​ലി​യ മ​ര​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ കു​ത്തി​യൊ​ഴു​കി​യെ​ത്തി​യ​ത്.

മാ​ര്‍​ട്ടി​ന്‍റെ ഭാ​ര്യ​യേ​യും മ​ക്ക​ളേ​യും ഈ ​സ​മ​യം വീ​ട്ടി​ല്‍ നി​ന്നു മാ​റ്റി​യി​രു​ന്നു. മാ​ര്‍​ട്ടി​ന്‍ പു​റ​ത്തേ​ക്ക് ഇ​റ​ങ്ങാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് ശ​ക്ത​മാ​യ കു​ത്തൊ​ഴു​ക്കി​ല്‍ ആ​ഞ്ഞി​ലി മ​രം ഒ​ഴു​കി​യെ​ത്തി വീ​ടി​ന്‍റെ ഭി​ത്തി​യി​ലി​ടി​ച്ച് മു​ന്‍ വ​ശ​ത്തെ വാ​തി​ല്‍ ത​ക​ര്‍​ത്ത് അ​ക​ത്തേ​ക്ക് ക​യ​റി​യ​ത്. ഈ ​സ​മ​യം മാ​ര്‍​ട്ടി​ന്‍റെ ഒ​രു കാ​ല്‍ വീ​ടി​ന​ക​ത്താ​യി പോ​യി. കാ​ലി​ന്‍റെ മു​ട്ടി​നു താ​ഴെ അ​സ്ഥി​പൊ​ട്ടി തൊ​ലി പൊ​ളി​ഞ്ഞു​പോ​യി​രി​ക്കു​ക​യാ​ണ്. ഇ​ദ്ദേ​ഹ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. പ്ര​ദേ​ശ​ത്ത് ഒ​രു വീ​ട് ഒ​ലി​ച്ചു പോ​കു​ക​യും നി​ര​വ​ധി വീ​ടു​ക​ള്‍​ക്ക് നാ​ശ​ന​ഷ്ട​മു​ണ്ടാ​കു​ക​യും ചെ​യ്തു.

Latest News

Corehub Up